മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിങ് 13ന്

0

ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ എ മീറ്റിങ് ഈ മാസം 13 ന് രാവിലെ 10.30-ന് കരോൾട്ടണിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസിൽ വെച്ച് നടക്കുന്നു. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ റെയ്‌ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്‍റർ മീറ്റിങ്ങിന്‍റെ ഭാഗമായി എല്ലാ പ്രായക്കാർക്കും “ഗാർഡൻ ഓഫ് ഈഡൻ” എന്ന വിഷയത്തെ കുറിച്ച് ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9-ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സെന്‍റർ മീറ്റിങ്ങിലേക്ക് എല്ലാവരെയും മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ എ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

You might also like