ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
ഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ആക്രമണത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്ന് വിദേശകാര്യമന്ത്രാലയംആവശ്യപ്പെട്ടു. ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 17 ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന്‍ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു