
നൈജീരിയയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
നൈജീരിയയിലെ മക്കലോണ്ടി പ്രവിശ്യയിലെ ടോറോഡിയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്.
ബൊമോവാങ്ങയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള എൻഗുല ഗ്രാമത്തിൽ കൊല്ലപ്പെട്ടവരിലും മുറിവേറ്റവരിൽ നൈജീരിയക്കാരായ തന്റെ സഹോദരന്മാരും, വേദപാഠാധ്യാപകനും വരുന്ന മാസം പുരോഹിതനായി അഭിഷിക്തനാകേണ്ട ഒരു ഡീക്കന്റെ പിതാവും ഉൾപ്പെട്ടതായി സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻ്റെ (എസ്എംഎ) വൈദികനായ ഫാ. പിയർ ലുയിജി മക്കാള്ളി വെളിപ്പെടുത്തി.