ബട്‍ലര്‍ മാജിക്കില്‍ മൂന്നാം ടി20 സ്വന്തമാക്കി ഇംഗ്ലണ്ട്

0

ഇന്ത്യയ്ക്കെതിരെ ടി20 പരമ്ബരയില്‍ വീണ്ടും മുന്നിലെത്തി ഇംഗ്ലണ്ട്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‍ലി നടത്തിയ പ്രകടനത്തെ വെല്ലുന്ന പ്രകടനവുമായി ജോസ് ബട്‍ലര്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഇന്ത്യ നല്‍കിയ 157 റണ്‍സ് ലക്ഷ്യം 18.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 52 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും അടക്കമായിരുന്നു ജോസ് ബട്‍ലറുടെ വെടിക്കെട്ട് ഇന്നിംഗ്സ്. താരം 83 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഫോമിലുള്ള ജേസണ്‍ റോയിയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ജോസ് ബട്‍ലര്‍ മറുവശത്ത് ആക്രമിച്ച്‌ കളിച്ചപ്പോള്‍ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ കഴിഞ്ഞില്ല. 58 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ബട്‍ലര്‍ – മലന്‍ കൂട്ടുകെട്ട് നേടിയത്. 18 റണ്‍സ് നേടിയ ദാവിദ് മലനെ വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓവറില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ജോണി ബൈര്‍സ്റ്റോയെ കൂട്ടുനിര്‍ത്തി ജോസ് ബ‍ട്‍ലര്‍ തന്റെ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് അതിവേഗം അടുത്തു. ടി20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ജോസ് ബട്‍ലര്‍ ഇന്ന് അഹമ്മദാബാദില്‍ നേടിയത്. ജോണി ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് ബട്‍ലര്‍ നേടിയത്.

ബട്‍ലറുടെ സ്കോര്‍ 76ല്‍ നില്‍ക്കുമ്ബോള്‍ താരത്തിന്റെ ക്യാച്ച്‌ വിരാട് കോഹ്‍ലി കൈവിട്ടതും ഇംഗ്ലണ്ടിന്റെ ജയം

You might also like