പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു.
അമൃത്സർ: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. കണ്ടെടുത്ത ഡ്രോൺ ചൈന നിർമ്മിത ഡിജെഐ മാവിക്-3 ക്ലാസിക് ആണെന്ന് സുരക്ഷാ സേന അറിയിച്ചു. വെള്ളിയാഴ്ച അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഡ്രോൺ കണ്ടെത്തിയത്. ടാരൺ തരൺ ജില്ലയിലെ നൂർവാല ഗ്രാമത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്.