മാന്യമായ വസ്ത്രം ധരിക്കണം, ടാറ്റൂ പാടില്ല; വത്തിക്കാനിലെ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി ഫ്രാൻസിസ് മാർപാപ്പ

0

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള സെൻ്റ് പീറ്റര്‍ ഫാബ്രിക്കിലെ ജീവനക്കാർക്ക് പുതിയ നിർദേശങ്ങൾ നൽകി ഫ്രാൻസിസ് മാർപാപ്പ. മാന്യവും അനുയോജ്യവുമായ വസ്ത്രം ധരിക്കണമെന്നും ദൃശ്യമായ ടാറ്റൂകളോ മറ്റും ശരീരത്ത് പാടില്ലെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ജീവനക്കാർ കത്തോലിക്കാ വിശ്വാസം ഏറ്റുപറയണമെന്നും നിര്‍ദേശമുണ്ട്.

വത്തിക്കാൻ ബസിലിക്കയുടെ പ്രവേശനം, നിരീക്ഷണം, ശുചീകരണം, അറ്റകുറ്റപ്പണികൾ എന്നിവയുടെ ചുമതലയുള്ള “സാമ്പിട്രിനി” എന്ന് വിളിക്കപ്പെടുന്നവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും ഇത് അനുസരിക്കണമെന്ന് പരിശുദ്ധ സിംഹാസനത്തിൻ്റെ ഓഫീസ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ത്വക്കില്‍ ദൃശ്യമാകുന്ന ടാറ്റൂകളും മറ്റും വിലക്കിയിട്ടുണ്ട്.

ജീവനക്കാർ ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിക്കണം. കത്തോലിക്ക വിശ്വാസം ഏറ്റുപറയുകയും അതിൻ്റെ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കുകയും ചെയ്യണം. ജീവനക്കാര്‍ “കാനോനിക വിവാഹ സർട്ടിഫിക്കറ്റ്” ഹാജരാക്കി സഭയിൽ വിവാഹിതരാണെന്ന് തെളിയിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. അവർ മാമോദീസയും സ്ഥിരീകരണ സർട്ടിഫിക്കറ്റുകളും നൽകുകയും അവർക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് തെളിയിക്കുകയും വേണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു

You might also like