മസ്‌കറ്റ്‌-കണ്ണൂർ സെക്ടറിൽ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്

0

മസ്‌കറ്റ്‌: മസ്‌കറ്റ്‌-കണ്ണൂർ സെക്ടറിൽ വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്​. ശനിയാഴ്ച രാവിലെ 6.45 ന്​ കണ്ണൂരിൽ നിന്ന്​ പുറപ്പെട്ട്​ 8.45ന്​ മസ്‌കറ്റിൽ എത്തുന്ന ഐ.എക്സ്​ 0713 വിമാനവും മസ്‌കറ്റിൽ നിന്ന്​ രാവിലെ 9.45 ന്​ പു​റപ്പെട്ട്​ ഉച്ച കഴിഞ്ഞ്​ 2.40ന്​ കണ്ണൂരിൽ എത്തുന്ന ഐ.എക്സ്​ 0714 വിമാനവുമാണ്​ റദ്ദാക്കിയിരിക്കുന്നത്​.

ഇത്​ സംബന്ധിച്ചുള്ള അറിയിപ്പ്​ എയർ ഇന്ത്യ എകസ്​പ്രസ് അധികൃതർ യാത്രക്കാർക്ക്​ നൽകി​. എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ സർവിസ്​ മുടക്കുന്നത്​​ പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്ര ദുരിതമാണ്​ പ്രവാസ ലോകത്തിന്​ സമ്മാനിക്കുന്നത്​.

You might also like