വലിയ ജനസാന്നിദ്ധ്യത്തോടെ പിസിനാക്കിന് സമാരംഭമായി

0

വലിയ ജനസാന്നിദ്ധ്യത്തോടെ പിസിനാക്കിന് സമാരംഭമായി. നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ കോൺഫ്രൻസ് ഉൽഘാടനം ചെയ്തു.

തുടർന്ന് പ്രസംഗിച്ച റവ: സണ്ണി താഴാംപള്ളം സ്വയം വലുതാകാൻ ആരും ശ്രമിക്കരുതെന്ന് ഉദ്ബോധിപ്പിച്ചു. ഉയർത്തുന്നത് ദൈവമാണ്. അതിനായി നാം കാത്തിരിക്കണം. അംഗീകാരങ്ങൾ സ്വാധീനിച്ച് വാങ്ങിയെടുക്കാൻ ശ്രമിക്കരുത്. അത് നമ്മെ തേടിയെത്തും. ദൈവമാണ് നമ്മെ ഉയർത്തുന്നത്. അതുപോലെ തന്നെ അനുഗ്രഹങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകളിലും വൈരുദ്ധ്യമുണ്ട്. സൈക്കിളിൽ വന്നാൽ കാറിൽ പോകാമെന്ന പഠിപ്പിക്കലുകൾ വചനവിരുദ്ധമാണ്. 100 രൂപാ കാണിക്ക ഇട്ടാൽ പതിനായിരം കിട്ടുമെന്ന പഠിപ്പിക്കലുകളും വചനവിരുദ്ധമാണ്. അങ്ങനെ പ്രസംഗിച്ച് പാവങ്ങളിൽ നിന്ന് പണം അടിച്ചു മാറ്റിയ നവ കൂട്ടങ്ങൾ ഇന്ന് പരാജയത്തിൻ്റെ വക്കിലാണെന്നും താഴാംപള്ളം ഓർപ്പിച്ചു.

You might also like