ലഖ്നൗ: യു പിയിൽ സ്ലീപ്പര്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തിൽ 18 പേര് മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ലീപ്പര്‍ ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് ബിഹാറില്‍നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിള്‍ ഡക്കര്‍ ബസാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.