യേശുക്രിസ്തു ജനതകളുടെ രക്ഷകന്‍’: ഓണ്‍ലൈന്‍ കോണ്‍ഫന്‍സുമായി സ്പെയിനിലെ സര്‍വ്വകലാശാല

0

മാഡ്രിഡ്, സ്പെയിന്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസ സ്ഥിരീകരണം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ കോണ്‍ഫന്‍സുമായി സ്പെയിനിലെ സെന്റ്‌ ഡമാസസ് സര്‍വ്വകലാശാല (യു.ഇ.എസ്.ഡി). പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടേയും, ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസിന്റേയും സഹകരണത്തോടെയാണ് “യേശുക്രിസ്തു, ജനതകളുടേയും, ആളുകളുടേയും രക്ഷകന്‍” എന്ന പേരില്‍ നാളെ മാര്‍ച്ച് 24നു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ‘ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സ്’ന്റെ ഡയറക്ടറായ അഗസ്റ്റിന്‍ ജിമെനെസ് ഗോണ്‍സാലെസ്, യു.ഇ.എസ്.ഡി തിയോളജി ഫാക്കല്‍റ്റിയുടെ മിസിയോളജി വിഭാഗം കോ-ഓര്‍ഡിനേറ്ററായ ജുവാന്‍ കാര്‍ലോസ് കാര്‍വാജല്‍ ബ്ലാങ്കോ എന്നിവരുടെ അവതരണങ്ങളോടെയാണ് കോണ്‍ഫറന്‍സ് ആരംഭിക്കുക.

“യേശുക്രിസ്തു, മനുഷ്യരുടെ മോക്ഷത്തിന്റെ രഹസ്യം” എന്ന വിഷയത്തെ ആസ്പദമാക്കി ‘യൂണിവേഴ്സിഡാഡ് പൊന്തിഫിസ്യ കോമില്ലാസ്’ലെ ദൈവശാസ്ത്ര വിഭാഗം പ്രൊഫസ്സറായ ഏഞ്ചല്‍ കോര്‍ഡോവില്ല പെരെസിന്റെ പ്രഭാഷണം നടത്തും. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ നാഷ്ണല്‍ ഡയറക്ടറും, യു.ഇ.എസ്.ഡി തിയോളജി ഫാക്കല്‍റ്റിയുടെ മിസിയോളജി വിഭാഗം തലവനുമായ ഫാ. ജോസ് മരിയ കാള്‍ഡെറോണ്‍ കാസ്ട്രോയുടെ പ്രഭാഷണത്തോടെ കോണ്‍ഫറന്‍സ് അവസാനിക്കും.

You might also like