ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾക്ക് നേരിടേണ്ടി വരുന്നത് അതിക്രൂര പീഡനങ്ങളെന്ന് യു.എൻ.

0
ജനീവ: ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾക്ക് നേരിടേണ്ടി വരുന്നത് അതിക്രൂര പീഡനങ്ങളെന്ന് യു.എൻ. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം വൻതോതിൽ ഫലസ്തീനി​കളെ ഇസ്രായേൽ പിടികൂടിയിരുന്നു. ഇവർക്ക് വലിയ ക്രൂരതകൾ നേരിടേണ്ടി വരുന്നുവെന്നാണ് യു.എൻ റിപ്പോർട്ട് പറയുന്നു. ഒരു നിയമസഹായവും ലഭ്യമാക്കാതെയാണ് ഇസ്രായേൽ ഇവരെ തടവിലിട്ടിരിക്കുന്നതെന്നും യു.എൻ അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. വെള്ളത്തിൽ മുക്കുക, ഉറക്കം തടസപ്പെടുത്തുക, ഇലക്ട്രിക് ഷോക്ക്, നായയെ കൊണ്ട് കടിപ്പിക്കുക തുടങ്ങി പല രീതിയിലും ഇസ്രായേൽ സൈന്യം ഫലസ്തീനികളെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നാണ് യു.എൻ റിപ്പോർട്ടിൽ പറയുന്നത്. 9400ഓളം ഫലസ്തീനികളെയാണ് ഇസ്രായേൽ തടവിലാക്കിയിരിക്കുന്നത്. ജൂൺ അവസാനം വരെയുള്ള കണക്കുകളാണിതെന്നും യു.എൻ പറയുന്നു.
You might also like