ഉത്തരഖണ്ഡിൽ മേഘവിസ്ഫോടനം: വ്യാപക നാശനഷ്ടം

0
 ഉത്തരഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ മേഘവിസ്ഫോടനത്തിൽ 19 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.  വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  ഹിമാചൽ പ്രദേശ് മാണ്ഡിയിലെ താൽതുഖോഡിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 9 പേരെ കാണാതായെന്ന് റിപ്പോർട്ട്.   കുളുവിൽ പാർവതി നദിയിക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു. കേദാർനാദിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉത്തരാഖണ്ഡിൽ ഉടനീളം റെഡ് അലർട്ട് പുറപ്പെടുവിച്ചു. ആറുപേരുടെ മരണം റിപ്പോർട്ട് ചെയ്തു.
You might also like