ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 1 മുതൽ 5 വരെ

0

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 64-ാമത് കൺവൻഷൻ്റെ സബ് കമ്മറ്റികൾ രൂപീകരിച്ച്കൊണ്ട് ഒരുക്കങ്ങൾ ആരംഭിച്ചു. 2025 ജനുവരി1 ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര പുലമൺ ബേർശേബ മേഖല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം, ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥനകൾ, ഉണവ്വ് യോഗങ്ങൾ, ശുശ്രൂഷക സമ്മേളനം പുത്രിക സംഘടനകളുടെ വാർഷികം യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകളിൽ നടക്കും. ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധയോടും കൂടെ കൺവൻഷൻ സമാപിക്കും. മേഖല കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും

You might also like