സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ഉദ്ഘാടനവും ശുശ്രൂഷക സമ്മേളനവും ആഗസ്റ്റ് 21 രാവിലെ 10 മുതൽ

0

പാറശ്ശാല: കേരള പെന്തെക്കോസ്ത് ചരിത്രത്തിലാദ്യമായി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് എന്ന ക്രിസ്തീയ സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ശുശ്രൂഷക സമ്മേളനവും 2024 ആഗസ്റ്റ് 21 രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ പാറശ്ശാല യഹോവ നിസ്സി ഏ.ജി ചർച്ചിൽ വച്ച് നടക്കും. റവ. എൻ പീറ്റർ സമ്മേളനത്തിന് നേതൃത്വം നൽകും. പ്രത്യുത സമ്മേളനത്തിൽ എസ്.പി സി ജനറൽ സെക്രട്ടറി പാസ്റ്റർ വിനിൽ സതീഷ്, പാസ്റ്റർ ജോൺസൻ സത്യനാഥൻ കോയമ്പത്തൂർ, എസ്.പി.സി മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ജ്ഞാന സെൽവൻ എന്നിവർ ശുശ്രൂഷകൾ നിർവ്വഹിക്കുന്നതോടൊപ്പം സമയോചിതമായി സംഘടനയെക്കുറിച്ചുള്ള വിശദീകരണവും നൽകും. ഇന്ത്യയിൽ തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലേക്ക് വളരെ വേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ്. പെന്തെക്കോസ്ത് സഭകളുടെ ഏകീകരണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് വരുന്ന ഈ സംഘടന ശുശ്രൂഷകന്മാരുടെ ക്ഷേമം, സഭകളുടെ സംരക്ഷണം, ആത്മീക ഉണർവ്വ് എന്നിങ്ങനെയുള്ള മൂല്യവത്തായ ലക്ഷ്യങ്ങൾ മുമ്പ് കൂട്ടി കണ്ട് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു.

തമിഴ്നാട്ടിൽ പ്രബലപ്പെട്ട എസ്.പി.സി പെന്തെക്കോസ്ത് സഭകളുടെയും ശുശ്രൂഷകന്മാരുടേയും മുന്നേറ്റത്തിന് ഉപകാരപ്രദമായ ഇരുപത്തിയൊന്ന് തസ്തികകളായി പ്രവർത്തിച്ച് വരുന്നു. സഭകളുടേയോ, സംഘടനകളുടേയോ അന്തരീക വിഷയങ്ങളിൽ യാതൊരുവിധ ഇടപെടലുകളോ, ഉപദേശ വൈരുദ്ധ്യങ്ങളോ ഉണ്ടാക്കാതെ സുതാര്യമായി പ്രവർത്തിച്ച് വരുന്നതിനാൽ ധാരാളം ശുശ്രൂഷകന്മാർ ഈ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു. മാത്രമല്ല; അംഗങ്ങൾക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും നൽകി വരുന്നു. എസ്.പി.സി യിലെ പ്രതിനിധികൾ സർക്കാർ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവുമായി നടന്ന കൂടിക്കാഴ്ച്ചയിൽ തമിഴ്നാട്ടിലെ ഇതര ന്യുനപക്ഷ വിഭാഗങ്ങൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ പെന്തെക്കോസ്ത് സമൂഹത്തിനും നൽകുവാനുള്ള ഉത്തരവ് വിവിധ വകുപ്പുകളിലായി പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്നു. ഈ പ്രസ്ഥാനം വലിയ സംഘടനകൾക്ക് മാത്രമല്ല, അംഗബലം കുറവുള്ള സ്വാതന്ത്ര സംഘടകൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്. കേരളപെന്തെക്കോസ്ത് ചരിത്രത്തിലും കുറിക്കത്തക്ക ക്രീയാത്മകമായ മുന്നേറ്റങ്ങൾ കൊണ്ട് വരുവാനും സുവിശേഷീകരണം ത്വരിതപ്പെടുത്തുന്നതിനും, ഉയന്ന നിലവാരമുള്ള കൃപാ വര പ്രാപ്തരായ ശുശ്രൂഷകവൃന്ദം അന്ത്യകാല ശുശ്രൂഷക്കായി ഒരുക്കപ്പെടുന്നതിനും, പെന്തെക്കോസ്ത് സഭകളും സംഘടനകളും ഏകോപിപ്പിക്കപ്പെടുന്നതിനും സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് കാരണമാകും എന്ന ശുഭപ്രതീക്ഷയോടും പ്രാർത്ഥനയോടും കേരള പെന്തെക്കോസ്ത് സമൂഹം ഈ പ്രസ്ഥാനത്തെ ഹൃദയപൂർവ്വം വരവേൽക്കുന്നു.

You might also like