ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഡാളസിൽ

0

ഡാലസ് : ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഡാളസ് മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ നടക്കും. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസൻ, പാസ്റ്റർ ടി.ജെ. സാമുവൽ, പാസ്റ്റർ മൈക്ക് പാറ്റ്സ് , ഷീബാ ചാൾസ് തുടങ്ങിയവർ പ്രസംഗിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9 മുതൽ പിവൈപിഎ ടാലന്റ് കോമ്പറ്റീഷൻ, 10 മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണ് ‌പൊതുയോഗം.

ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

You might also like