കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലിൽ അദ്‌ഭുത പ്രതിഭാസം

0

കന്യാകുമാരി: കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലിൽ അദ്‌ഭുത പ്രതിഭാസം. കടലിൽ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടൽവെള്ളം താഴ്ന്നതിനെ തുടർന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കടലിന്റെ സ്വഭാവമനുസരിച്ച് ഉച്ചയ്‌ക്ക് 12.00 മണിക്ക് ശേഷം ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ മാനേജ്‌മെൻ്റ് അറിയിച്ചു.

വിനോദസഞ്ചാരികളെ പതിവുപോലെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ല. തുടർച്ചയായ ആറാം ദിവസമാണ് ബോട്ട് ഗതാഗതം വൈകി ആരംഭിക്കുന്നത്. അന്താരാഷ്‌ട്ര വിനോദസഞ്ചാരകേന്ദ്രമായ കന്യാകുമാരിയിൽ നിലയിൽ ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മൃതിമണ്ഡപത്തിൽ വിനോദസഞ്ചാരികൾ ബോട്ടിൽ സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്. ഇതിനായി പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4 വരെ നിർത്താതെ ബോട്ടുകൾ ഓടിക്കുന്നുണ്ട്.
You might also like