സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പി​ല്ല.

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പി​ല്ല. വെ​ള​ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ൾ ഒ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു​ണ്ട്. അതേസമയം , അ​ടു​ത്ത തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

You might also like