ആളുമാറി സംസ്കരിച്ച മൃതദേഹം മലയാളിയുടേതല്ലെന്ന് പൊലീസ്
പന്തളം: ആളുമാറി സംസ്കരിച്ച മൃതദേഹം മലയാളിയുടേതല്ലെന്ന നിഗമനത്തില്‍ പൊലീസ്. പന്തളം പൂഴിയ്ക്കാട് വിളയില്‍ കിഴക്കേതില്‍ സക്കായി എന്ന വി.കെ. സാബുവിേന്റതെന്ന് കരുതി സംസ്കരിച്ചത് ഝാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹമാണെന്നാണ് പൊലീസിെന്റ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സക്കായി എന്ന സാബു മരിച്ചില്ലെന്ന് പൊലീസ് അറിയുന്നത്.
പാലായില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് സാബുവാണെന്ന് ബന്ധുക്കള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി കല്ലറയില്‍ മൃതദേഹം സംസ്കരിച്ചു. മൃതദേഹം പുറത്തെടുക്കുന്നത് സംബന്ധിച്ച് പള്ളി ഭാരവാഹികളും ഇടവക വികാരിമാരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
പൊലീസുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്ക് ശേഷമാകും കല്ലറ പൊളിക്കുക. പള്ളിയില്‍ കല്ലറയില്‍ മൃതദേഹം അടക്കം ചെയ്തില് വീഴ്ച വന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതര്‍ ജില്ല പൊലീസ് ചീഫിനും പന്തളം സി.ഐക്കും പരാതി നല്കി. കഴിഞ്ഞ ഡിസംബറില്‍ പാലായില്‍ മരിച്ച യുവാവിനെ കുടശ്ശനാട് പള്ളിയിലാണ് മതാചാരപ്രകാരം സംസ്കരിച്ചത്.