യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ്: ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികൾ

0

റായ്പൂർ: യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻ്റെ ഛത്തീസ്ഗഡ് സംസ്ഥാന സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 28 ശനിയാഴ്ച്ച റായ്പൂരിൽ വച്ച് നടന്നു. പാസ്റ്റർ ജോമോൻ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് നാഷണൽ കോർഡിനേറ്റർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ഡേവിഡ് ചാക്കോ, പാസ്റ്റർ ജോമോൻ വർഗ്ഗീസ്, പാസ്റ്റർ റോയി എം. മത്തായി, പാസ്റ്റർ ഷാജി ജോൺ, പാസ്റ്റർ രാജു വി. ജോൺ, പാസ്റ്റർ ബോബൻ യോഹന്നാൻ, ബിഷപ്പ് സുഷമാ കുമാർ, പാസ്റ്റർ സുബോധ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

You might also like