ഹെലിക്കോപ്റ്റർ തകർന്നുവീണു: പൂനെയിൽ 3 പേർ മരിച്ചു

0

പൂനെ : ഹെലിക്കോപ്റ്റർ തകർന്ന് വീണ് പൂനെയ്ക്കടുത്തുള്ള ബവ്ധനില്‍ അപകടമുണ്ടായി. അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു. സംഭവമുണ്ടായത് ഇന്ന് രാവിലെ 6.45-നാണ്. പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു. ഹെലിക്കോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത് രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമാണ്. സർക്കാർ കോപ്ടറാണോ ഇതെന്ന കാര്യം വ്യക്തമായിട്ടില്ല.

You might also like