ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിതയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദിയുടെ റയാന ബർനാവി

0

ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിതയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദിയുടെ റയാന ബർനാവി. യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2023 മെയ് 21-നാണ് സൗദി ബഹിരാകാശ സഞ്ചാരിയായ അലി അൽഖർനിക്കൊപ്പം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.

ഈ 34കാരി ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ്. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ഇവർ ജനറ്റിക് എൻജിനീയറിങ്, ടിഷ്യു വികസനം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. അൽഫൈസൽ സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

You might also like