ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

0

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 3 മുതൽ 21 വരെ വിവിധ മേഖലകൾ കേന്ദ്രികരിച്ച് സഭാ പരിപാലനത്തിലും സുവിശേഷീകരണത്തിലും സെൻ്റർ – പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും പരിശീലിപ്പിക്കുന്നതിനായി മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇന്നലെ രാവിലെ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിൽ നടന്ന സെൻ്റർ ശുശ്രൂഷകന്മാരുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

മേഖലാ സമ്മേളനങ്ങളുടെ വിവരങ്ങൾ

ഒക്ടോബർ 3: രാവിലെ പത്തിന് പുളിന്താനം ചർച്ചിലാണ് കോതമംഗലം, മേലുകാവ്, മൂവാറ്റുപുഴ, തൊടുപുഴ,വണ്ണപ്പുറം എന്നീ സെൻ്ററുകളുടെ സമ്മേളനം

ഒക്ടോബർ 3: ഉച്ചകഴിഞ്ഞ് 2.30 ന് കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ചിൽ –
ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, പിറവം, പുത്തൻകുരിശ് എന്നീ സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 4: രാവിലെ 9.30 ന് തൃശൂർ ടൗൺ ചർച്ചിൽ ഗുരുവായൂർ, ഇരിങ്ങാലക്കുട, പാലക്കാട്, തൃശൂർ സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 4 ഉച്ചകഴിഞ്ഞ് 3.30 ന് പാലുണ്ട ചർച്ചിൽ എടക്കര, മലപ്പുറം, നിലമ്പൂർ സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 5: രാവിലെ 10.30 ന് പരിയാരം മൗണ്ട് പാരാൻ ബൈബിൾ കോളേജിൽ ഇരിട്ടി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് സെൻ്ററുകളുടെ സമ്മേളനം

ഒക്ടോബർ 14: ഉച്ചകഴിഞ്ഞ് 2.30 ന് കട്ടപ്പന ചർച്ചിൽ ചപ്പാത്ത്, ഏലപ്പാറ, ഇടുക്കി, കട്ടപ്പന, കുമളി, പീരുമേട് സെൻ്ററുകളുടെ സമ്മേളനം

ഒക്ടോബർ 16: രാവിലെ പത്തിന് കോട്ടയം ടൗൺ ചർച്ചിൽ ഈരാറ്റുപേട്ട, കറുകച്ചാൽ, കോട്ടയം ഈസ്റ്റ്, കോട്ടയം ടൗൺ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം, പാമ്പാടി, പാമ്പാടി ഈസ്റ്റ്, വാകത്താനം സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 16: ഉച്ചകഴിഞ്ഞ് 2.30 ന് പത്തനംതിട്ട ടൗൺ ചർച്ചിൽ ചിറ്റാർ, കോന്നി, കോഴഞ്ചേരി, പത്തനംതിട്ട, പത്തനംതിട്ട ഈസ്റ്റ്, പയ്യനാമൺ, റാന്നി ഈസ്റ്റ്, റാന്നി നോർത്ത്, റാന്നി വെസ്റ്റ്, പത്തനാപുരം എന്നീ സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 17: ഉച്ചകഴിഞ്ഞ് 2.30 ന് കൊട്ടാരക്കര ടൗൺ ചർച്ചിൽ അഞ്ചൽ, ഇടമൺ, പുനലൂർ, തെന്മല, അടൂർ നോർത്ത്, അടൂർ ടൗൺ, അടൂർ സൗത്ത്, കൊല്ലം, കൊല്ലം സൗത്ത്, കൊട്ടാരക്കര, കൊട്ടാരക്കര നോർത്ത്, കൊട്ടാരക്കര സൗത്ത് സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 18: ഉച്ചകഴിഞ്ഞ് 2.30 ന് ചേപ്പാട് ചർച്ചിൽ ആലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി, കറ്റാനം, കായംകുളം, മാവേലിക്കര, മാവേലിക്കര ഈസ്റ്റ്, മാവേലിക്കര വെസ്റ്റ് സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 19: ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ മൗണ്ട് സിയോനിൽ ചെങ്ങന്നൂർ, ഇരവിപേരൂർ, കുമ്പനാട്, മല്ലപ്പള്ളി, പന്തളം, തിരുവല്ല, തിരുവല്ല സൗത്ത് സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 20: ഉച്ചകഴിഞ്ഞ് മൂന്നിന് വലിയതുറ ചർച്ചിൽ
ആറ്റിങ്ങൽ,ബാലരാമപുരം, ബാലരാമപുരം ടൗൺ, കോവളം, നെടുമങ്ങാട് സൗത്ത്, തിരുമല, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം ടൗൺ സെൻ്ററുകളുടെ സമ്മേളനം.

ഒക്ടോബർ 21: ഉച്ചകഴിഞ്ഞ് 2.30 ന് നിലമാമൂട് സഭാ ഹാളിൽ
കാട്ടാക്കട, കാട്ടാക്കട നോർത്ത്, കാട്ടാക്കട സൗത്ത്, കാട്ടാക്കട ടൗൺ, നെടുമങ്ങാട് നോർത്ത്, നെയ്യാറ്റിൻകര, നെയ്യാറ്റിൻകര സൗത്ത്, നെയ്യാറ്റിൻകര ടൗൺ, നെയ്യാറ്റിൻകര വെസ്റ്റ് , പാറശാല , തിരുവനന്തപുരം ഈസ്റ്റ് സെൻ്ററുകളുടെ സമ്മേളനം.

സമ്മേളനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

You might also like