ടേക്ക് ഓഫിനൊരുങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്യാബിനില്‍ പുക; പരിഭ്രാന്തരായി ബഹളം വച്ച യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി

0

തിരുവനന്തപുരം: മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളം വച്ചു. ഇതോടെ എമര്‍ജന്‍സി വാതിലിലൂടെ അധികൃതര്‍ യാത്രക്കാരെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 10.30 ഓടെയാണ് സംഭവം. വിമാനം രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകി. തുടര്‍ന്ന് 10.30 ന് വിമാനം പുറപ്പെടാന്‍ തയാറായപ്പോഴാണ് യാത്രക്കാരുടെ ക്യാബിനില്‍ പുക കണ്ടത്.

പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വെച്ചതോടെ വിമാന ജീവനക്കാര്‍ പൈലറ്റിനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് വിമാന താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സന്ദേശം നല്‍കി. ഇതോടെ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ എത്തി. പിന്നാലെ സി.ഐ.എസ്.എഫ്. കമാന്‍ഡോകള്‍, എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെയും വിമാനത്താവളത്തിന്റെയും ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്തിന്റെ മധ്യ ഭാഗത്തുള്ള എമര്‍ജന്‍സി വാതിലിലുടെ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കി. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ചു. 142 യാത്രക്കാരെയും വിമാനതാവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ എത്തിച്ചിട്ടുണ്ട്

You might also like