പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ് വിമാനക്കമ്പനി
സിയാറ്റില്‍: പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ് വിമാനക്കമ്പനി. കമ്പനിയുടെ സാമ്പത്തികസാഹചര്യത്തിനനുസരിച്ച് ആഗോളതലത്തില്‍ 17,000 തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്. അതില്‍ എക്‌സിക്യുട്ടീവുകളും മാനേജര്‍മാരും ഉൾപ്പെടുകയാണ്. കഴിഞ്ഞ ഒരുമാസമായി തുടരുന്ന പണിമുടക്കുകൊണ്ട് 2024 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ കമ്പനിക്കുണ്ടാവാന്‍ സാധ്യതയുള്ള നഷ്ടം മുന്നില്‍ക്കണ്ടാണ് നടപടിയെന്ന് കമ്പനി സി.ഇ.ഒ. കെല്ലി ഓര്‍ട്ട്‌ബെര്‍ഗ് പറഞ്ഞു.