യുഎഇയില്‍ മഴ മുന്നറിയിപ്പ് നല്‍കി ദേശീയ കാലാവസ്ഥാ വകുപ്പ്

0

അബുദബി: യുഎഇയില്‍ മഴ മുന്നറിയിപ്പ് നല്‍കി ദേശീയ കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചവരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അല്‍ഐന്‍, ഫുജൈറ, എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് മഴയക്ക് സാധ്യതയുള്ളത്.

യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ താപനിലയിലും കുറവുണ്ടാകും. അബുദബിയുടെ വിവിധ ഭാഗങ്ങളിലും അല്‍ ഐനിലും ഫുജൈറയിലും ശനിയാഴ്ച നേരിയ തോതില്‍ മഴ പെയ്തിരുന്നു.

You might also like