പി.പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിന്യായം. കേസില്‍ ഒളിവിലായിരുന്നു ദിവ്യ.
അഴിമതിക്കെതിരായ സന്ദേശം നൽകാൻ ശ്രമിച്ചെന്നായിരുന്നു ദിവ്യയുടെ പ്രധാനവാദം. ആസൂത്രിതമായ വ്യക്തിഹത്യ മരണകാരണമായെന്ന് പ്രോസിക്യൂഷനും വാദിച്ചു. നവീൻ ബാബുവിന്‍റെ കുടുംബവും കേസിൽ കക്ഷി ചേർന്നിരുന്നു. വിധിക്കായി ഇതുവരെ കാത്തിരുന്ന അന്വേഷണ സംഘത്തിന്‍റെ തുടർ നീക്കങ്ങളും ശ്രദ്ധേയമാണ്.