സ്പെയിനിലെ പ്രളയത്തില്‍ മരണസംഖ്യ 214 ആയി
വലെന്‍സിയ: സ്പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകംൻ വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ് ഇന്നുവരെ കാണാത്ത അതിതീവ്രമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്പെയിനിലുണ്ടാകുന്നത്. ബാലിയാറിക് ദ്വീപ്, കാറ്റലോണിയ, വലെന്‍സിയ എന്നിവിടങ്ങളില്‍ ഈ ആഴ്ച അവസാനംവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.