ലോ​​​​​ക​​​​​ജ​​​​​ന​​​​​ത​​​​​യെ ഒ​​​​​രു​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന് ആ​​​​​തി​​​​​ഥ്യം​​​ വ​​​​​ഹി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​​ന്ത്യ.

0

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലോ​​​​​ക​​​​​ജ​​​​​ന​​​​​ത​​​​​യെ ഒ​​​​​രു​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന് ആ​​​​​തി​​​​​ഥ്യം​​​ വ​​​​​ഹി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​​ന്ത്യ. 2036ലെ ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സ്, പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള താ​​​​​ത്പ​​​​​ര്യ​​​​​മ​​​​​റി​​​​​യി​​​​​ച്ച് രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഒ​​​​​ളി​​​​​ന്പി​​​​​ക് സ​​​​​മി​​​​​തി​​​​​യു​​​​​ടെ (ഐ​​​​​ഒ​​​​​സി) മ​​​​​ത്സ​​​​​ര​​​​​വേ​​​​​ദി​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ ക​​​​​ത്ത് ന​​​​​ൽ​​​​​കി. ഇ​​​​​ന്ത്യ​​​​​ൻ ഒ​​​​​ളി​​​​​ന്പി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ (ഐ​​​​​ഒ​​​​​എ) ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം ഒ​​​​​ന്നി​​​​​നാ​​​​​ണു ക​​​​​ത്ത് ന​​​​​ൽ​​​​​കി​​​​​യ​​​​​തെ​​​​​ന്ന് കാ​​​​​യി​​​​​ക​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ച്ചു. 2028ൽ ​​​​ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ലും 2032ൽ ​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ബ്രി​​​​സ്ബെ​​​​യ്നി​​​​ലു​​​​മാ​​​​ണ് അ​​​​ടു​​​​ത്ത ഒ​​​​ളി​​​​ന്പി​​​​ക്സു​​​​ക​​​​ൾ.
അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ഐ​​​​​ഒ​​​​​സി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷ​​​​മേ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്തി​​​​മ​​​​തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കൂ. സൗ​​​​ദി അ​​​​റേ​​​​ബ്യ, ഖ​​​​ത്ത​​​​ർ, തു​​​​ർ​​​​ക്കി തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. അ​​വ​​സ​​രം ല​​ഭി​​ച്ചാ​​ൽ ഗു​​ജ​​റാ​​ത്തി​​ലെ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​ഗ​​ര​​മാ​​യി​​രി​​ക്കും ഒ​​ളി​​ന്പി​​ക്സി​​നു വേ​​ദി​​യാ​​കു​​ക. ഇ​​തി​​നു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

You might also like