ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്റാഈല്‍: നൂറിലേറെ പേര് കൊല്ലപ്പെട്ടു
ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്റാഈല്‍. ആക്രമണങ്ങളില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍മാത്രം 50ലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 42 പേര് ഉപരോധിക്കപ്പെട്ട വടക്കന്‍ ഗസ്സയില്‍ നിന്നുള്ളവരാണ്. ലബനാനില്‍ കഴിഞ്ഞ ദിവസം മാത്രം 53 പേര് കൊല്ലപ്പെട്ടതായി ലബനാന് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 161 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലബനാനില്‍ മലേഷ്യയില്‍ നിന്നുള്ള ആറ് സമാധാന പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴുമുതല്‍ ഗസ്സയില്‍ ഇസ്റാഈല്‍ തുടരുന്ന വംശഹത്യയില്‍ ഇതുവരെയായി 43,469 പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. 102,561 പേര്‍ക്ക് പരുക്കേറ്റു.ഒക്ടോബര്‍ ഏഴിന് ഹമാസ് നല്കിയ മറുപടിയില്‍ ഏകദേശം 1,139 പേരാണ് കൊല്ലപ്പെട്ടത്. 200 പേരെ ബന്ദകളാക്കി.