സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യന്തര കൺവൻഷൻ ഡിസംബർ 27 മുതൽ ശ്രീലങ്കയിൽ
കൊക്കാവിള / (ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 ചൊവ്വാഴ്ച മുതൽ 31 ശനിയാഴ്ച വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ബുധനാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന സഭ ശ്രീലങ്കയിൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്നും ഇന്ത്യയിൽ ദി പെന്തെക്കൊസ്ത് മിഷൻ എന്നുമാണ് അറിയപ്പെടുന്നത്. സഭയുടെ രാജ്യന്തര കൺവൻഷനുകൾ ശ്രീലങ്കയിൽ കോക്കാവിളയിലും ഇന്ത്യയിൽ ചെന്നൈയിലും കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലുമാണ് എല്ലാ വർഷവും നടക്കുന്നത്.