പുതുവത്സരാഘോഷങ്ങൾക്കായി നാടും നഗരവും ഒരുക്കങ്ങൾ തുടരുന്നതിനിടെ നിരവധി നിയന്ത്രങ്ങൾ പ്രഖ്യാപിച്ച് ബംഗളുരു പൊലീസ്.
ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്കായി നാടും നഗരവും ഒരുക്കങ്ങൾ തുടരുന്നതിനിടെ നിരവധി നിയന്ത്രങ്ങൾ പ്രഖ്യാപിച്ച് ബംഗളുരു പൊലീസ്.
ഇതിനെത്തുടർന്ന് 2025ലെ പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷത്തിനിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷനും പോലീസും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതുവത്സരാഘോഷങ്ങളുടെ പ്രധാന സ്ഥലങ്ങളായ എംജി റോഡിലും ബ്രിഗേഡ് റോഡിലും നിരീക്ഷണ ക്യാമറകൾ വർധിപ്പിക്കാൻ കോർപറേഷനു പൊലീസ് നിർദേശം നൽകി.
പൊലീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ
* പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്ക് അവസാനിക്കണം.
* പുതുവത്സരാഘോഷം എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാ നഗർ എന്നിവിടങ്ങളിൽ മാത്രമേ അനുവദിക്കൂ.
* പ്രധാന മേൽപ്പാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടയ്‌ക്കും.
* എംജി റോഡിലും ബ്രിഗേഡ് റോഡിലുമായി 800 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
* എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽ രാത്രി 8 മണിക്ക് ശേഷം വാഹന ഗതാഗതം നിർത്തും.
* പുതുവത്സരം ആഘോഷിക്കാൻ വാഹനങ്ങളിൽ വരുന്നവർക്ക് പ്രത്യേക പാർക്കിംഗ്.
* സ്ത്രീകളുടെ സംരക്ഷണത്തിന് വനിതാ പോലീസിനെ നിയമിക്കും.
* പബ്ബുകളും വിനോദ കേന്ദ്രങ്ങളും പുലർച്ചെ 1 മണിക്ക് ശേഷം അടയ്‌ക്കണം.
* ബെംഗളൂരുവിന്റെ മറ്റ് ഭാഗങ്ങളിൽ പുതുവത്സര ആഘോഷങ്ങൾക്ക് അനുമതി നിർബന്ധമാണ്.
* പുതുവത്സരാഘോഷങ്ങളിൽ ഉച്ചഭാഷിണി പൊട്ടിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും കടുത്ത നിരോധനം.
പൊതു ജനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും ഈ നിർദേശങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു