സഭാഹാൾ സമർപ്പണവും, ശുശ്രൂഷക കുടുംബ സംഗമവും
തിരുവല്ല: ഐപിസി തിരുവല്ല സെന്റർ മേപ്രാൽ വെസ്റ്റ് ഐപിസി ഇമ്മാനുവൽ സഭയുടെ സമർപ്പണ ശുശ്രൂഷയും, ശുശ്രൂഷക കുടുംബസംഗമവും ഡിസംബർ 24 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഐപിസി ഇമ്മാനുവൽ മേപ്രാൽ വെസ്റ്റ് സദാ ഹാളിൽ നടക്കും.
ദീർഘനാളുകളായി ശോചനാവസ്ഥയിൽ ആയിരുന്ന സഭ ഹാൾ സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സിന്റെ പരിശ്രമ ഫലമായി ബ്രദർ സൈമൺ ജോണിന്റെ സാമ്പത്തിക സഹായത്താൽ മനോഹരമായി പണികഴിപ്പിച്ച സഭാ ഹാളിന്റെ സമർപ്പണ ശുശ്രൂഷ മുൻ ഐപിസി ജനറൽ പ്രസിഡണ്ടും, തിരുവല്ല സെന്റർ ശുശ്രൂഷകനുമായ ഡോ: കെ സി ജോൺ സെൻട്രൽ വൈസ് പ്രസിഡന്റ് ചാക്കോ ജോണിന്റെ അധ്യക്ഷതയിൽ നിർവഹിക്കും ഈ സമ്മേളനത്തിൽ പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ പി വി ഐസക് എന്നിവർ മുഖ്യ സന്ദേശം നൽകും.
ബ്രദർ സൈമൺ ജോൺ , ഡോ: ബെൻസൺ വി യോഹന്നാൻ, പാസ്റ്റർ ജിബിൻ പൂവക്കാല, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ബാബു തലവടി സാം പി ജോസഫ്, പാസ്റ്റർ തോമസ് ജോർജ്, ബ്രദർ സുധി കല്ലുങ്കൽ, ബ്രദർ റോയി ആന്റണി, ജോജി ഐപ്പ്, ബ്രദർ പീറ്റർ മാത്യു ബ്രദർ നെബു ആമല്ലൂർ, ബ്രദർ സജി വെൺമണി, ബ്രദർ ബിബിൻ കല്ലുങ്കൽ, സിസ്റ്റർ പ്രൈസ് ജോൺ എന്നിവർ ആശംസ അറിയിക്കും. സഭാ ഹാൾ മനോഹരമായ പണികഴിപ്പാൻ പ്രയത്നിച്ച പാസ്റ്റർ അജു അലക്സിന്റെ പ്രവർത്തനം വളരെ അഭിനന്ദനാർഹമാണ്.
ഈ സമ്മേളനത്തിന് സഭ ശിശ്രുഷകൻ പാസ്റ്റർ മാത്യു ജോർജ് സഭാ സെക്രട്ടറി ബ്രദർ മോൻസി, സഭാ വിശ്വാസികൾ എന്നിവർ ആഥിധേയത്വം വഹിക്കും.