ലഹരി വിരുദ്ധ ബോധവൽക്കരണവും ക്രിസ്തുമസ് സന്ദേശവും

0

എറണാകുളം: ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച്, എറണാകുളം സെൻ്ററിൻ്റെയും സി വൈ എഫിൻ്റെയും(CYF) നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണവും ക്രിസ്തുമസ് സന്ദേശവും ഡിസംബർ 23, 24 തീയതികളിൽ നടത്തപ്പെട്ടു. ഡിസംബർ 23 രാവിലെ ഏഴല്ലൂരിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര

ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് ഫിലിപ്പ് എബ്രഹാം ഉദ്ഘാടനം ചെയ്തു.തുടർന്ന് കല്ലോലി മാറിക,ഇല്ലിക്കുന്ന്, പാലക്കുഴ, കൂത്താട്ടുകുളം, തലയോലപ്പറമ്പ് കോരിക്കൽ ,മാന്നാർ ആപ്പാഞ്ചിറ, ഞീഴൂർ വെള്ളൂർ, മൂർക്കാട്ടിൽപ്പടി എന്നീ സ്ഥലങ്ങളിൽ ക്രിസ്തുമസ് സന്ദേശവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി.

പ്രാദേശിക സഭയിലെ പാസ്റ്റർമാർ ദൈവവചന ശുശ്രൂഷ നടത്തുകയും സി വൈ എഫ് അംഗങ്ങൾ ഗാനങ്ങൾ ആലപിക്കുകയും സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ പ്രാർത്ഥനയ്ക്കായി പ്രദേശവാസികൾ മുൻപോട്ടു വരികയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.പാസ്റ്റർമാരായ ഹർഷൻ പി, ഷിജോ വർഗീസ് സുവിശേഷകൻ സാബു, ബ്രദർ വിക്ടർ ഫിലിപ്പ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

You might also like