ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച്) ദോഹ- ഖത്തർ കൺവൻഷൻ ജനുവരി 21 ആരംഭിക്കും
ദോഹ: മധ്യപൂർവ്വ ദേശത്തെ രണ്ടാമത്തെ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച്) ദോഹ- ഖത്തർ കൺവൻഷൻ 2025 ജനുവരി 21 ചൊവ്വ മുതൽ 24 വെള്ളി വരെ ദോഹ ഐ.ഡി.സി.സി ടെന്റിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
ബുധൻ, വ്യാഴം രാവിലെ 7 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, ബുധൻ ഉച്ചയ്ക്ക് 3 മുതൽ 5 വരെ കാത്തിരിപ്പ് യോഗം, വ്യാഴാഴ്‌ച ഉച്ചയ്ക്ക് 3 മുതൽ 5 വരെ യുവജനസമ്മേളനം നടക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഉള്ള പൊതു യോഗത്തോടെ കൺവൻഷൻ സമാപിക്കും.