രണ്ട് ഗഡു ക്ഷേമ പെന്ഷന് കൂടി അനുവദിച്ചു; വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി
രുവനന്തപുരം: രണ്ട് ഗഡു ക്ഷേമനിധി പെന്ഷന് കൂടി സര്‍ക്കാര്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്.
ഇതിനായി 1604 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്ഷന് ലഭിച്ചു തുടങ്ങുമെന്നും അദേഹം പറഞ്ഞു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും.
ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നു കൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. സാമ്പത്തിക ഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്ഷന് ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ഗഡു ഓണത്തിന് നല്കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി അനുവദിച്ചത്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് കേന്ദ്ര വിഹിതം