തുർക്കിയിൽ അടിയന്തര ലാൻഡിംഗ് നടത്തി വിർജിൻ അറ്റ്ലാന്റിക് വിമാനം

അങ്കാറ: ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച വിമാനം തുർക്കിയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. 200ലധികം ഇന്ത്യക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്.
വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് ഡിയാർബക്കിർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മെഡിക്കൽ എമർജൻസി കാരണമാണ് വിഎസ് 358 എന്ന വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
ഒരു യാത്രക്കാരന് പാനിക് അറ്റാക്ക് സംഭവിച്ചത്തിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. വിമാന കമ്പനി ബദൽ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.