കുവൈത്തിലെ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം.

0

കുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം. സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്. ഇവർക്ക് അഞ്ച് വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രെയിസ്ലെറ്റുകൾ ധരിക്കണം. ഇതുവഴി ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് സുരക്ഷാ ഉടവിടങ്ങൾ അറിയിച്ചു.

ബാക്കിയുള്ള 13 തടവുകാർ പ്രവാസികളാണ്. ഇവരെ നിയമ നടപടികൾ പൂർത്തിയാക്കി നാടുകടത്തും. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും തടവ് കാലയളവിൽ ചെയ്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അ‍ഞ്ച് പേരുടെ മോചനം സംബന്ധിച്ച കാര്യത്തിൽ അവലോകനം നടത്തിവരികയാണ്. മോചിതരായവരിൽ കൂടുതൽ പേരും കൊലപാതക കുറ്റം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ടവരായിരുന്നു. രാജ്യത്തിന്റെ സുരക്ഷ, ചാരപ്രവൃത്തി തുടങ്ങിയ കാര്യങ്ങളിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

You might also like