
ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ; ഏകദിന സെമിനാറും പുത്രികാ സംഘടനകളുടെ വാർഷികവും ജൂലൈ 24 ന്
ഐപിസി തിരുവനന്തപുരം സൗത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 24 ന് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 5 PM വരെ കള്ളിക്കാട് ഐ.പി സി സിയോൻ അരുവിക്കുഴി സഭയിൽ വച്ച് ഏകദിന സെമിനാറും പുത്രിക സംഘടനകളായ സണ്ടേസ്കൂൾ ,പി.വൈ പി എ , സോദരി സമാജം എന്നിവയുടെ സംയുക്ത വാർഷികവും നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ‘ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുന്ന സെമിനാറിൽ സിസ്റ്റർ രഞ്ജി സാം (പവർവിഷൻ) ക്ലാസെടുക്കും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും ഉച്ച കഴിഞ്ഞ് 2 മണി മുതൽ പുത്രികാ സംഘടനകളുടെ വാർഷികവും സമ്മാനദാനവും നടക്കും സെൻ്റർ എക്സിക്യൂട്ടിവ്സ് നേതൃത്വം നൽകും
