
വിമാന അപകടത്തിൽ മരിച്ച രഞ്ജിത ഗോപകുമാറിൻ്റെ ഭവനം പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ സന്ദർശിച്ചു
പുല്ലാട്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിൻ്റെ ഭവനം പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികളായ പിസിഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ്, നാഷണൽ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ സന്ദർശിച്ചു.
രഞ്ചിതയുടെ മാതാവ്, മക്കൾ എന്നിവരെ ആശ്വസിപ്പിച്ച്, പ്രാർഥന നടത്തി. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ദുഃഖവും അനുശോചനവും അറിയിച്ചു.
