തിരുവനന്തപുരം പേരൂർക്കട ഐ പി സി ഫെയ്ത് സെൻ്റർ സഭാംഗം അന്നമ്മ തോമസ് (മോളി,80) കർത്തൃ സന്നിധിയിൽ

0

തിരുവനന്തപുരം : ഐ പി സി ഫെയ്ത് സെൻ്റർ പേരൂർക്കട സഭയിലെ ആരംഭകാല വിശ്വാസികളിൽ ഒരാളും,റ്റൈറ്റാനിയം റിട്ടയേർഡ് ഡെപ്യൂട്ടി മാനേജറുമായ പരേതനായ എ തോമസിൻ്റെ ഭാര്യ കവടിയാർ അമ്പലനഗർ ചെഷയർ ഹോം ലൈനിൽ സൂസൻ വില്ലയിൽ (CHRLA C- 4)അന്നമ്മ തോമസ് (മോളി,80) കർത്തൃ സന്നിധിയിൽ ചേർന്നു. സംസ്കാരം 28-06-25 ശനിയാഴ്ച രാവിലെ 08:00 മുതൽ 09:15 വരെ ഭവനത്തിലെ പൊതു ദർശനത്തിനും 09:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ പേരൂർക്കട ഐ പി സി ഫെയ്ത് സെൻ്ററിലെ ശുശ്രൂഷകൾക്കും ശേഷം 12:30 ന് മലമുകൾ സെമിത്തേരിയിൽ നടക്കും. പരേത വെച്ചൂച്ചിറ ചിറമേൽ കുടുംബാംഗമാണ്. മക്കൾ : ജെയിംസ് തോമസ് (ദോഹ),ബോബി തോമസ്(ദോഹ,IDCC – PC കോർഡിനേറ്റർ) മരുമക്കൾ : പ്രിജി ജെയിംസ് തോമസ്, സൂസൻ ബോബി തോമസ്(ദോഹ) കൊച്ചുമക്കൾ: ക്രിസ്റ്റീന ആൻ തോമസ്,റ്റാനിയ സാറാ തോമസ്,ഐറിൻ ആൻ തോമസ്,ക്രിസ് ബോബി തോമസ് സഹോദരങ്ങൾ: സി വി തോമസ്,സി വി ഫിലിപ്പോസ്, പരേതനായ പാസ്റ്റർ സി വി ജോർജ്കുട്ടി,പാസ്റ്റർ സാം ചിറമേൽ സംസ്കാരം ഗുഡ്ന്യൂസിൽ തത്സമയം കാണാം https://www.youtube.com/live/ZqXi7Pm0a6E?si=DKzofWhcwv94sX6f

You might also like