ഫിലാദൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളിൽ

0

ഫിലദെൽഫിയ ചർച്ച് ഓഫ് ഗോഡ് അതിൻ്റെ ഗോൾഡൻജൂബിലിയോടടുക്കുന്നു. ആഗസ്റ്റ് 29ന് കൺവൻഷൻ ആരംഭിക്കും . 30 – നാണ് ജൂബിലി സമ്മേളനം നടക്കുക. പാസ്റ്റർ രഞ്ജൻ പി.ചെറിയാൻ്റെ നേതൃത്വത്തിൽ ജൂബിലി കമ്മറ്റി സജീവ പ്രവർത്തനത്തിലാണ്. ചാരിറ്റി, സുവനീർ , പബ്ളിസിറ്റി, പബ്ളിക് റിലേഷൻസ്, ഫെലോഷിപ്പ് തുടങ്ങിയ സബ്കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.2605 വെൽഷ് റോഡിലുള്ള സഭാ ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. ചർച്ച് ഓഫ് ഗോഡ് ടെന്നസി സ്റ്റേറ്റ് ഓവർസീയർ റവ. ഡോ. ടിം ഹിൽ, പെൻസിൽവാനിയ സംസ്ഥാന ഓവർസീയർ റവ. ഷേ ഹ്യൂസ് എന്നിവരാണ് മുഖ്യാഥിതി പ്രസംഗകർ . ബ്ലസൻ മേമന ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ആദ്യകാല പ്രവർത്തകരെ സമ്മേളനത്തിൽ വച്ച് ആദരിക്കും.മലങ്കരയുടെ മണ്ണിൽ നിന്നും 70 കളുടെ ആരംഭത്തിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് കേരളീയരുടെ കുടിയേറ്റം ശക്തിപ്പെടുവാൻ തുടങ്ങിയ കാലത്ത്, ഫിലാദൽഫിയ പട്ടണത്തിൽ ചെസ്റ്റ്നട്ട് സ്ട്രീറ്റിലെ 816 -ാംനമ്പർ അപ്പാർട്ട്മെന്റിൽ
1975 നവംബർ 2 ന് ഞായറാഴ്ച
പാസ്റ്റർ വർഗീസ് മത്തായിയുടെ നേതൃത്വത്തിൽ എട്ടു വിശ്വാസികൾ ഒരുമിച്ച് പങ്കെടുത്ത് പ്രാർത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണത്. ഇന്ന് ഫിലാദൽഫിയയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ് സഭകളിൽ ഒന്നായി വളർന്ന് കഴിഞ്ഞു എബനേസർ ചർച്ച് ഓഫ് ഗോഡ്.

You might also like