സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരും.

0

സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യം ഉണ്ട്. ഇതോടെ അടുത്ത അഞ്ചുദിവസവും മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നാളെ അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്.

You might also like