കൊട്ടാരക്കരയിൽ ബസ് കാത്ത് നിന്ന രണ്ടു സ്ത്രീകൾ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു.

0

കൊട്ടാരക്കര : പനവേലി സ്വദേശിയും നേഴ്‌സുമായ സോണിയയും (43) ശ്രീക്കുട്ടിയുമാണ് (23) അതിദാരുണമായി മരണപ്പെട്ടത്. ചികിത്സയിലിരിക്കെയാണ് ശ്രീക്കുട്ടി മരിച്ചത്. സംഭവത്തിൽ വിജയൻ എന്നയാൾക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (7-8-2025) രാവിലെയായിരുന്നു അപകടം. പനവേലിയിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കയറിയ ശേഷം ഒരു ഓട്ടോയിലും ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജയൻ എന്നയാൾക്കും പരിക്കേറ്റു. അപകട ശേഷം ഡ്രൈവർ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു പ്രാഥമിക നിഗമനം.

You might also like