റ്റി.പി.എം തിരുവല്ല സെന്റർ: ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും നാളെ മുതൽ

0

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും നാളെ ആഗസ്റ്റ് 17 മുതൽ 23 ശനി വരെ പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി.പി.എം സെന്റർ ആരാധനാലയത്തിൽ വെച്ച് നടക്കും. പഠനവിഷയം: യുദ്ധത്തിൽ ജ്ഞാനം. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വൈകിട്ട് 5.45 ന് ബൈബിൾ ക്ലാസ്സ്, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന, വൈകിട്ട് 3 ന് പ്രത്യേക പ്രാർത്ഥന, ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

You might also like