
ജമ്മു കശ്മീരിലെ മിന്നൽ പ്രളയവും മണ്ണിടിച്ചിലും: മരണം 38 ആയി; വൈദ്യുതിയും നെറ്റുവര്‍ക്കും നിലച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 38 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയില്‍ ഒന്‍പത് ഭക്തരും ദോഡയില്‍ നാലുഭക്തരുമാണ് മരിച്ചത്. വൈഷ്‌ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
