പി സി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനം താമരശ്ശേരിയിലുള്ള ഫെലോഷിപ്പ് സെൻ്ററിൽ വച്ച് ആഗസ്റ്റ് 28 ന് നടന്നു

0

പി.സി ഐ കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ നോബിൾ പി തോമസ് സമ്മേളനം ഉൽഘാടനം ചെയ്തു ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് പെന്തകോസ്ത് കാർക്ക് ഭരണഘടന തരുന്ന സംരക്ഷണത്തെപ്പറ്റിയും വർധിച്ച് വരുന്ന പീഡനങ്ങളെ കുറിച്ചും തൻ്റെ സന്ദേശത്തിൽ ഉന്നൽ നൽകി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പാസ്റ്റർ എം.എം മാത്യു അധ്യക്ഷനായിരുന്നു.

സൗത്ത് ഇന്ത്യാ അസംബ്ളി സ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ മാത്യൂ മുഖ്യസന്ദേശം നൽകി. പ്രാർത്ഥനയിലെ ദൈവീക നിയോഗങ്ങളെ കുറിച്ചും പുതിയ നിയമസഭയ്ക്ക് പ്രാർത്ഥന അത്യാവശ്യ ഘടകമാണ് എന്നും ദൈവമക്കൾ പെന്തക്കോസ്തിൻ്റെ പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങിവരണം എന്നും താൻ ആഹ്വാനം ചെയ്തു.

You might also like