ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാർ; സൂപ്പര്‍കാറെന്ന നേട്ടം സ്വന്തമാക്കി BYD ട്രാക്ക് എഡിഷൻ

0

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി BYD-യുടെ ഇലക്ട്രിക് സ്പോർട്സ് കാർ. ജർമ്മനിയിലെ ATP ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് പാപ്പൻബർഗ് ടെസ്റ്റ് ട്രാക്കിൽ വെച്ച് നടത്തിയ ടെസ്റ്റില്‍ BYD യാങ്‌വാങ് U9 മണിക്കൂറിൽ 472.41 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കണ്ടെത്തി. ഇതോടെ BYD യാങ്‌വാങ് U9 ട്രാക്ക് എഡിഷൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമായി മാറിക്കഴിഞ്ഞു. പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചതിലൂടെ, BYD യാങ്‌വാങ് U9 ട്രാക്ക് എഡിഷൻ ഇവി പ്രകടനത്തിന് പുതിയ മാനദണ്ഡം സ്ഥാപിക്കുകയും പരമ്പരാഗത ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) ഹൈപ്പർകാറുകൾക്ക് വെല്ലുവിളിയുയർത്തുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് 438.7 kmph വേഗതയിലെത്തിയ Aspark OWL SP600-ന്റെ ലോക റെക്കോർഡാണ് യാങ്‌വാങ് U9 ട്രാക്ക് എഡിഷൻ തകർത്തത്. ഈ വർഷം BYD യാങ്‌വാങ് U9 ട്രാക്ക് എഡിഷൻ ഓടിച്ചത് ജർമ്മൻ പ്രൊഫഷണൽ ഡ്രൈവർ മാർക്ക് ബാസെങ് ആയിരുന്നു. മികച്ച പ്രകടനത്തിനും സ്ഥിരതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഈ കാര്‍ സാധാരണ റോഡുകളിൽ ഓടിക്കാൻ കഴിയുന്ന യാങ്‌വാങ് U9-ന്റെ പരിഷ്കരിച്ച പതിപ്പാണ് BYD യാങ്‌വാങ് U9 ട്രാക്ക് എഡിഷൻ. ഇത് e4 പ്ലാറ്റ്‌ഫോമിലും DiSus-X കോർ ആർക്കിടെക്ചറിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ട്രാക്ക് എഡിഷൻ നിലവിൽ ചൈനയിൽ മാത്രമാണ് വിൽപ്പനയ്ക്കുള്ളത്.

You might also like