അഫ്ഗാനിസ്ഥാനിന് പുറമെ പാകിസ്ഥാനിലും ശക്തമായ ഭൂചലനം, അധികൃതർ ജാഗ്രതയിൽ!

0

ഫ്ഗാനിസ്ഥാനിൽ പുലർച്ചെ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പാകിസ്ഥാനിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ അസദാബാദിന് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, അധികൃതർ അതീവ ജാഗ്രതയിലാണ്.

പുലർച്ചെ ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് എന്നീ പാകിസ്ഥാൻ പ്രവിശ്യകളിലെ നിരവധി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു. പെഷവാർ, റാവൽപിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന്, കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പഞ്ചാബിലുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾ പരിശോധന ആരംഭിച്ചു. പ്രൊവിൻഷ്യൽ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (PDMA) യുടെ കൺട്രോൾ റൂമുകളും ജില്ലാ അടിയന്തര കേന്ദ്രങ്ങളും 24 മണിക്കൂറും ജാഗ്രതയിലാണെന്ന് അധികൃതർ അറിയിച്ചു.

You might also like