കരുതലിന്റെ കൈത്താങ്ങൊരുക്കി IPC തിരുവല്ല സെന്റര്‍.

0

കോവിഡ് മഹാമാരിയോടൊപ്പം മഴക്കെടുതിയും ദുരിതം ഇരട്ടിപ്പിച്ചപ്പോള്‍ സഭാ ശുശ്രൂഷകന്മാര്‍ക്ക് കരുതലിന്റെ കൈത്താങ്ങൊരുക്കി IPC തിരുവല്ല സെന്റര്‍.

കോവിഡ് കാലത്തെ എട്ടാം ഘട്ട സഹായമായി സ്‌പെഷ്യല്‍ ഭക്ഷ്യ കിറ്റ് വിതരണം സെന്ററിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളനുസരിച്ച് നടന്നു.

എട്ടാം ഘട്ട സഹായം സ്‌പോണ്‍സര്‍ ചെയ്ത ആമല്ലൂര്‍ സഭാംഗം ബ്ലസന്‍ ഫിലിപ്പിനു (കുവൈറ്റ്) വേണ്ടി സഹോദരനും PYPA തിരുവല്ല സെന്റര്‍ പ്രസിഡന്റുമായ ബിപിന്‍ ഫിലിപ്പ്, സഹായത്തിനുളള സാധനങ്ങള്‍ സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡോ.കെ.സി.ജോണിനെ ഏല്‍പ്പിച്ചു. സെന്ററിലെ മുഴുവന്‍ പാസ്റ്റര്‍മാര്‍ക്കുമുള്ള സ്‌പെഷ്യല്‍ കിറ്റുകള്‍ മിക്ക സഭകളിലും നേരിട്ടു തന്നെ എത്തിച്ചു. നെടുമ്പ്രം IPC ഗോസ്പല്‍ സെന്ററില്‍ വച്ച് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ പ്രാര്‍ത്ഥിച്ച് വിതരണം തുടങ്ങി.

സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, പിവൈപിഎ പ്രസിഡന്റ് ബിപിന്‍ ഫിലിപ്പ്, സെന്റര്‍ പ്രസ്ബിറ്ററി അംഗം പാസ്റ്റര്‍ മാത്യു ജോര്‍ജ്, പാസ്റ്റര്‍മാരായ കെ.എസ്.ചാക്കോ, ഷിബു എം.ആര്‍, ഏബ്രഹാം ചെറിയാന്‍, ബ്രദര്‍ സുബിന്‍ ആലഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
കടപ്പാട്

You might also like