
സ്‌കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണങ്ങൾ യുഎഇ കർശനമായി നിരോധിച്ചു
യുഎഇ : വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു എ ഇയിലെ എല്ലാ സ്‌കൂള്‍ കഫ്റ്റീരിയകളിലും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
പുതിയ മാര്‍ഗരേഖ അനുസരിച്ച്, സംസ്‌കരിച്ച മാംസങ്ങളായ മോര്‍ട്ടഡെല്ല, സോസേജുകള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, ചോക്ലേറ്റ്, പായ്ക്ക് ചെയ്ത ബിസ്‌ക്കറ്റുകള്‍, ചിപ്‌സ്, കേക്കുകള്‍, കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള പേസ്ട്രികള്‍, ഫ്‌ളേവേഡ് നട്‌സ് എന്നിവ സ്‌കൂളുകളില്‍ വില്‍ക്കാനോ വിദ്യാര്‍ഥികള്‍ കൊണ്ടുവരാനോ പാടില്ല. കടുത്ത അലര്‍ജിയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ നിലക്കടലയും നിലക്കടല അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും നിരോധിച്ചു.
